ചന്ദനത്തോട് - തലശ്ശേരി ബാവലി അന്തർ സംസ്ഥാന പാതയിൽ പേര്യ ചുരത്തിലെ നാലാം വളവിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. വയനാട് പേരിയ ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്ത് (ബാവേട്ടൻ 62) ആണ് മരിച്ചത്. കണ്ണൂർ മട്ടന്നൂർ സ്വദേശി മനോജ്, തില്ലങ്കേരി സ്വദേശി ബിനു, എന്നിവർക്ക് പരിക്കേറ്റു. മൂന്നു പേരെയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും പീറ്റർ മരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം ജൂലൈ 30ന് ഉണ്ടായ പ്രകൃതിദുരന്തത്തിൽ പേര്യ നെടുംപൊയിൽ ചുരം റോഡിൽ വിള്ളൽ രൂപപ്പെടുകയും ഗതാഗതം നിരോധിക്കുകയും ചെയ്തിരുന്നു. ഈ ഭാഗത്ത് പുനർനിർമ്മാണ പ്രവർത്തികൾ നടത്തി വരികയായിരുന്നു. ഇതിനിടയിൽ പലതവണ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. പത്തു മീറ്ററോളം മണ്ണെടുത്തു നീക്കി അടിത്തറ കോൺക്രീറ്റ് ചെയ്തുവരുന്ന പ്രവർത്തികൾ നടത്തുകയാണ്. ഇനി നായുള്ള കമ്പി കെട്ട് മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ തൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നു. വലിയ കമ്പിക്കെട്ട് പീറ്ററിന്റെ തലയിൽ വീണതാണ് മരണകാരണം. മണ്ണെടുത്ത് ഭാഗങ്ങളിലെല്ലാം തുടർച്ചയായി മണ്ണിടിച്ചിൽ ഉണ്ടാകുന്നുണ്ട്.
One person died in a landslide during the construction of a road at Periya Pass.